Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Health Protection

Malappuram

ആ​രോ​ഗ്യ​പ​രി​ര​ക്ഷ ഉ​റ​പ്പാ​ക്കണം: ഭ​ക്ഷ്യ​ക​മ്മീ​ഷ​ന്‍

പു​ഞ്ച​ക്കൊ​ല്ലി അ​ള​ക്ക​ല്‍ ആ​ദി​വാ​സി ഉ​ന്ന​തി​ക​ളി​ല്‍ സ​ന്ദ​ര്‍​ശ​നം നടത്തി

മ​ല​പ്പു​റം: ആ​ദി​വാ​സി ഉ​ന്ന​തി​ക​ളി​ലെ റേ​ഷ​ന്‍ വി​ത​ര​ണം, ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം, അ​മ്മ​മാ​ര്‍​ക്കും കു​ഞ്ഞു​ങ്ങ​ള്‍​ക്കും ഐ​സി​ഡി​എ​സ് മു​ഖേ​ന​യു​ള്ള ഭ​ക്ഷ്യ വി​ത​ര​ണം തു​ട​ങ്ങി​യ​വ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി നി​ല​മ്പൂ​ര്‍ വ​ഴി​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ലെ പു​ഞ്ച​ക്കൊ​ല്ലി അ​ള​ക്ക​ല്‍ ആ​ദി​വാ​സി ഉ​ന്ന​തി​ക​ളി​ല്‍ സം​സ്ഥാ​ന ഭ​ക്ഷ്യ ക​മ്മീ​ഷ​ന്‍ അം​ഗം വി.​ ര​മേ​ശ​ന്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി.

ഉ​ന്ന​തി​ക​ളി​ലെ വീ​ടു​ക​ളി​ല്‍ നേ​രി​ട്ട് സ​ന്ദ​ര്‍​ശി​ച്ച ക​മ്മീ​ഷ​ന്‍ ഉ​ന്ന​തി​വാ​സി​ക​ളോ​ട് ഭ​ക്ഷ്യ ല​ഭ്യ​ത​യെ​ക്കു​റി​ച്ചും വി​ത​ര​ണ​ത്തി​ലെ സു​താ​ര്യ​ത​യെ സം​ബ​ന്ധി​ച്ചും ചോ​ദി​ച്ച​റി​ഞ്ഞു. ഉ​ന്ന​തി​ക​ളി​ല്‍ പൊ​തു​വി​ത​ര​ണ വ​കു​പ്പിന്‍റെ സ​ഞ്ച​രി​ക്കു​ന്ന റേ​ഷ​ന്‍ ക​ട​ക​ളി​ലൂ​ടെ​യു​ള്ള റേ​ഷ​ന്‍ വി​ത​ര​ണ​ത്തി​ല്‍ ക​മ്മീ​ഷ​ന്‍ സം​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി.
ജ​ന​നി ജ​ന്മ ര​ക്ഷ, പ്ര​ധാ​ന​മ​ന്ത്രി മാ​തൃ​വ​ന്ദ​ന യോ​ജ​ന പ​ദ്ധ​തി തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ള്‍ വ​ഴി പ്ര​സ​വ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ല​ഭി​ക്കു​ന്ന സാ​മ്പ​ത്തി​ക സ​ഹാ​യ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച് ചോ​ദി​ച്ച​റി​ഞ്ഞ ക​മ്മീ​ഷ​ന്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ ഉ​ന്ന​തി​വാ​സി​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ ബോ​ധ​വ​ത്ക​ര​ണ​വും മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളും ന​ല്‍​കാ​ന്‍ ഐ​ടി​ഡി​പി, ഐ​സി​ഡി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.

അ​ള​ക്ക​ല്‍ ഉ​ന്ന​തി​യി​ലെ അ​ങ്ക​ണ​വാ​ടി​യി​ലും പു​ഞ്ച​ക്കൊ​ല്ലി ഉ​ന്ന​തി​യി​ലെ പ്രീ ​സ്‌​കൂ​ളി​ലും സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ ക​മ്മീ​ഷ​ന്‍ ഉ​ന്ന​തി​ക​ളി​ലെ കു​ഞ്ഞു​ങ്ങ​ള്‍​ക്കും അ​മ്മ​മാ​ര്‍​ക്കു​മു​ള്ള പോ​ഷ​കാ​ഹാ​ര വി​ത​ര​ണം വി​ല​യി​രു​ത്തു​ക​യും കൃ​ത്യ​മാ​യ അ​ള​വി​ല്‍ സ​മ​യ​ബ​ന്ധി​ത​മാ​യി വി​ത​ര​ണം ന​ട​ത്താ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കുകയും ചെയ്തു.
ജി​ല്ലാ സ​പ്ലൈ ഓ​ഫി​സ​ര്‍ മ​നോ​ജ്കു​മാ​ര്‍, ​താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ​ര്‍ ബാ​ല​കൃ​ഷ്ണ​ന്‍,അ​സി​സ്റ്റ​ന്‍റ്് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ​ര്‍ ഷാ​ജി​മോ​ന്‍, റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫി​സ​ര്‍ വി​മ​ല്‍, റേ​ഷ​നിം​ഗ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ ഷ​റ​ഫു​ദ്ദീ​ന്‍, ബീ​ന, ദി​നേ​ശ്കു​മാ​ര്‍, ജി​ല്ലാ നൂ​ണ്‍ ഫീ​ഡി​ംഗ് സൂ​പ്പ​ര്‍​വൈ​സ​ര്‍ സം​ഗീ​ത, നി​ല​മ്പൂ​ര്‍ നൂ​ണ്‍ മീ​ല്‍ ഓ​ഫി​സ​ര്‍ ര​ശ്മി, നി​ല​മ്പൂ​ര്‍ ബി​ഡി​ഒ ഹ​രീ​ഷ് കു​മാ​ര്‍‍, ഐ​സി​ഡി​എ​സ് നി​ല​മ്പൂ​ര്‍ സി​ഡി​പി​ഒ സു​ലൈ​ഖ സൂ​പ്പ​ര്‍​വൈ​സ​ര്‍​മാ​രാ​യ ന​സീ​റ‍, അ​ന്ന​മ്മ ചാ​ക്കോ തു​ട​ങ്ങി​യ​വ​ര്‍ ക​മ്മീ​ഷ​നെ അ​നു​ഗ​മി​ച്ചു.

Latest News

Corehub Up